ഭരണഘടനയുടെ ആമുഖം ഏറ്റു ചൊല്ലി ഊരുകൾ; കൗതുകമായി പരിപാടി

സംസ്ഥാനത്തെ ആദിവാസി ഊരുകളില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് കേള്‍പ്പിച്ചു. വയനാട്ടില്‍ രണ്ടായിരത്തോളം ഊരുകളിലാണ് പരിപാടി നടത്തിയത്. സാക്ഷരതാപരിപാടികള്‍ ആദിവാസി ഊരുകളില്‍ പലവട്ടം നടത്തിയിട്ടുണ്ട്. ഭരണഘടനനല്‍കുന്ന തുല്യതയെക്കുറിച്ചും അവകാശത്തെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം ഊരുകളില്‍ ഇതാദ്യം പലര്‍ക്കും കൗതുകമായിരുന്നു ഈ പരിപാടി. 

മലയാളത്തില്‍ ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റു ചൊല്ലി. സംസ്ഥാനത്തെ അയ്യായിരത്തോളം ഊരുകളില്‍ ഭരണഘടനയുടെ ആമുഖം വായിച്ചുകേള്‍പ്പിച്ചു എന്നാണ് അവകാശവാദം.

ഊരുമൂപ്പന്‍മാരേയും ജനപ്രതിനിധികളെയും പങ്കാളികളാക്കി. മലയാളത്തില്‍ വായിച്ച് കേള്‍പ്പിക്കാന്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പാണ് സാക്ഷരതാ മിഷന്‍ വഴി പരിപാടി സംഘടിപ്പിച്ചത്.