സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കും

തിരുവനന്തപുരം, കാസര്‍കോട് സെമി ഹൈസ്്പീഡ് റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കും. 1226 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ വര്‍ഷം നിര്‍മാണം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

തിരുവനന്തപുരം കൊച്ചി ട്രയിന്‍യാത്രാ സമയം ഒന്നരമണിക്കൂറായി ചുരുക്കുന്ന സെമി ഹൈസ്്്പീഡ് റെയില്‍പദ്ധതിക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ഉടന്‍ തുടങ്ങുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രയിനുകള്‍ നാല് മണിക്കൂര്‍ കൊണ്ട് തലസ്ഥാനത്തു നിന്ന് കാസര്‍കോടെത്തും.  532 കിലോമീറ്റര്‍ നീളമുള്ള റെയില്‍പാതക്കായി 1226 ഹെക്ടര്‍സ്ഥലമാണ് വേണ്ടിവരിക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ പത്ത് സ്്റ്റേഷനുകളാവും ഉണ്ടാകുക. റെയില്‍വെയുടെ പക്കലുള്ള 200 ഹെക്ടര്‍ വിട്ടു നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ സെല്ലുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ആകാശസര്‍വെയും ട്രാഫിക്ക് സര്‍വെയും പൂര്‍ത്തിയായി. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പങ്കെടുത്ത യോഗം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ഇന്ത്യന്‍ റെയില്‍വെക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ ഒാഹരിയുള്ള കമ്പനിയാണ് പദ്ധതി നടപ്പാക്കുക. 66,000 കോടി ചെലവാണ് പ്രതീക്ഷിക്കുന്നത്.  ജര്‍മ്മന്‍ ബാങ്ക്, Asian Infrastructure Investment Bank, Jaikkaഎന്നിവരുമായി വായ്പ സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അരലക്ഷം പേരുടെ സേവനം ആവശ്യമായി വരും. പദ്ധതി പൂര്‍ത്തിയായാല്‍ പതിനൊന്നായിരം പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.