വിവാഹനാള്‍ പുലര്‍ച്ചെ വധുവിനെ കാണാനില്ല; 20 പവനും നഷ്ടമായി

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പുലർച്ചെ  ഒന്നരയോടെ  വധുവിനെ കാണാതായി. പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം യുവതി നാട് വിട്ടതായി സംശയിക്കുന്നുവെന്നു ബന്ധുക്കൾ പൊലീസിൽ  പരാതി നൽകി. വിവാഹത്തിനു വാങ്ങിയ 20പവനും  കൊണ്ടുപോയെന്നു പരാതിയിലുണ്ട്.. സീമന്തപുരം  സ്വദേശിനി ഇന്നലെ ഉച്ചക്ക്  പള്ളിക്കൽ സുമിയ്യ ഓഡിറ്റോറിയത്തിൽ കല്ലറ  സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യേണ്ടതായിരുന്നു.

വിവാഹത്തലേന്നത്തെ സൽക്കാരങ്ങൾക്കു ശേഷം രാത്രി 11 മണിവരെ  യുവതി  ബന്ധുക്കൾക്കൊപ്പം ഉണ്ടായിരുന്നു. ഉറക്കത്തിനിടെ എഴുന്നേറ്റ മാതാവാണ് മകൾ വീട്ടിലില്ലെന്ന് ആദ്യം മനസ്സിലാക്കിയത്. തുടർന്നു വീട്ടിലും പരിസരത്തും തിരച്ചിൽ നടത്തിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. വരന്റെ വീട്ടുകാരെയും വിവരമറിയിച്ചു.