ഒാര്‍മകള്‍ തലോടി 'തകര'; 40-ാം വാര്‍ഷികത്തില്‍ സ്നേഹസംഗമം

ഭരതന്റെയും പദ്മരാജന്റെയും ഓർമകളെ തലോടി തകര സിനിമയിലെ ചലച്ചിത്ര പ്രവർത്തകർ ഒത്തുകൂടി. നാല്പത് വർഷം മുൻപ് തീയേറ്ററുകൾ ഇളക്കി മറിച്ച ചലച്ചിത്രത്തിന്റെ ഓർമ പുതുക്കിയത് നിർമാതാവിന്റെ വീട്ടിലൊരുക്കിയ സ്നേഹസംഗമത്തിലാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ നായകനായ വിനീതും ഒത്തുകൂടലിനെത്തി 

നിറദീപങ്ങൾ കൊളുത്തിയ വഴികളിലൂടെ തകരയും ചെല്ലപ്പൻ ആശാരിയും ഒരുമിച്ചുവന്നു. ചുവന്ന ഉടുപ്പിട്ട സുഭാഷിണി വഴിവക്കിലെ ചുവരിൽ ഇപ്പോഴും പതിഞ്ഞു നിൽപ്പുണ്ട്. നേരെ വന്നുചെന്നു കാണുന്നത് വി.വി ബാബുവിനെ... തകരയുടെ മാത്രമല്ല അഗ്നിസാക്ഷി പോലെ കലമൂല്യമുള്ള ചിത്രങ്ങളുടെ കൂടി നിർമതാവാണ് ചേർത്തലക്കാരൻ ബാബു.  നാലു പതിറ്റണ്ടിനു ശേഷം ഇങ്ങനെ ഒരു ഒത്തുചേരൽ നിർമാതാവിന് അത്രമേൽ സന്തോഷം നൽകുന്ന ഒന്നാണ് 

സംവിധായാകൻ ഭരതനും തിരക്കഥകൃത്ത് പദ്മരാജനും കഥാവശേഷരായെങ്കിലും ഓർമ പുതുക്കലിനു മക്കൾ എത്തി. അനന്ദപദ്മനാഭനും സിദ്ധാർഥും 

തകരയിൽ അഭിനയിച്ച നെടുമുടി വേണു ഉൾപ്പെടെ ഭൂരിഭാഗം പേരും തൊട്ടുമുന്നിലത്തെ സിനിമകൾ പരാജയപ്പെട്ടവർ ആയിരുന്നു 

ചിത്രത്തിലെ ഒട്ടുമിക്ക സ്ത്രീ കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയത് അന്ന് KPAC ലളിതയായിരുന്നു. നായികയ്ക്ക് ലളിത ശബ്ദം നൽകണമെന്ന് ശഠിച്ചത് പദ്മരാജൻ 

മാതു മൂപ്പനെ കൊന്നതുകൊണ്ടാണോ എന്നറിയില്ല എല്ലാരും ഒത്തുകൂടിയിട്ടും സുഭാഷിണി മാത്രം എത്തിയില്ലന്ന സങ്കടം തകരയ്ക്ക് ബാക്കി