ഹാജിമാരാകാൻ നറുക്ക് വീണത് 8002 പേർക്ക്; വിമാനത്താവളം തിരഞ്ഞെടുക്കാൻ സൗകര്യം

സംസ്ഥാന ഹജ് കമ്മിറ്റി വഴി ഈ വര്‍ഷം ഹജിന് പോവാന്‍ 8002 പേര്‍ക്ക് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചു.കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ യാത്രക്ക് തിരഞ്ഞെടുക്കാന്‍ ഇപ്രാവശ‌്യവും ഹാജിമാര്‍ക്ക് അവസരം.

ഇത്തവണ അപേക്ഷിച്ച 26081 പേരില്‍ 8002 ഹാജിമാര്‍ക്കാണ് നറുക്കെടുപ്പിലൂടെ ഭാഗ്യം ലഭിച്ചത്. ഒപ്പം എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ റിസര്‍വ്വ് കാറ്റഗറിയിലെ 1095 പേര്‍ക്കും, പുരുഷന്‍മാരില്ലാതെ ഹജിനുപോകുന്ന 45 വയസ്സ് കഴിഞ്ഞ 1737 വനിതകള്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം നല്‍കി. അപേക്ഷകരില്‍ രണ്ടു വയസില്‍ താഴെ പ്രായമുളള 17 കുട്ടികളുണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവര്‍ റദ്ദാക്കിയാല്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് ഇനിയും അവസരം ലഭിക്കും.

ഇത്തവണ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഹജ് അപേക്ഷകരുടെ എണ്ണം കുറഞ്ഞെങ്കിലും ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തൊട്ടു പിന്നില്‍ കേരളം നാലാം സ്ഥാനത്തുണ്ട്.  കേരളത്തിലെ മൊത്തം അപേക്ഷകരില്‍ പുരുഷന്‍മാര്‍ ډ1,1757 ഉം സ്ത്രീകള്‍ 14,307പേരുമായിരുന്നു. ഇത്തവണ കരിപ്പൂരില്‍ നിന്നുളള തീര്‍ഥാടകര്‍. മദീനയിലേക്കും കൊച്ചിയില്‍ നിന്ന് മക്കയിലേക്കും എത്തുന്ന രീതിയാണ് യാത്രയുടെ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.