ധനുമാസ കുളിരായി മെഗാ തിരുവാതിര; 532 പേരുടെ മലയാള തനിമയുള്ള കൂട്ടായ്മ

ചെന്നൈ മലയാളികള്‍ക്ക് ധനുമാസ കുളിരായി മെഗാ തിരുവാതിര. മലയാളി മാര്‍ഗഴി മഹോത്സവത്തിന്റെ ഭാഗമായാണ് 532 പേരുടെ തിരുവാതിര അരങ്ങേറിയത്. തിരുവാതിരയുടെ ചിട്ടവട്ടങ്ങള്‍ ഒന്നുപോലും തെറ്റിക്കാതെയായിരുന്നു ഇത്രയും പേരെ അണിനിരത്തിയുള്ള മെഗാ തിരുവാതിര

അഷ്ടമംഗല്യത്തോടൊപ്പം നിലവിളക്കും ദശപുഷ്പങ്ങളും പിടിച്ചാണ് നര്‍ത്തകിമാര്‍ മൈതാനത്തേയ്ക്ക് എത്തിയത്. . കത്തിച്ച നിലവിളക്കിനു ചുറ്റും എല്ലാവരും 

അണിനിരന്നു. ധനുമാസത്തിലെ തിരുവാതിരയുടെ ആചാരങ്ങളെല്ലാം അതേ പടി.പിന്നെ പ്രിയമതന്റെ ആയുര്‍ആരോഗ്യ സൗഖ്യത്തിനായി  അംഗനമാരുടെ ലാസ്യ നടനം. 

ആറുമാസത്തിലേറെ നീണ്ട പരിശീലനത്തിനെടുവിലായിരുന്നു അരങ്ങേറ്റം. ഇരുപത്  മിനിറ്റുള്ള തിരുവാതിരക്കായി  നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് ഒത്തുകൂടിയത്.

ഒടുവില്‍ ചെന്നൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരുവാതിര. മംഗളം പാടി അവസാനിപ്പിച്ചു.