ക്രിസ്മസ് വിപണി കീഴടക്കി‘ പേപ്പർ സ്റ്റാർസ്’; തൊഴിലാളികൾ പ്രതീക്ഷയിൽ

പേപ്പർ നക്ഷത്രങ്ങള്‍ക്കും എൽ.ഇ.ഡി നക്ഷത്രങ്ങൾക്കുമാണ് ഇത്തവണ ആവശ്യക്കാരേറെ. വിപണി സജീവമായതോടെ തൊഴിലാളികള്‍ വിശ്രമമില്ലാത്ത ജോലിത്തിരക്കിലാണ്.

പല നിറത്തില്‍ പല രൂപത്തിലുള്ള നക്ഷത്രങ്ങള്‍. യഥാർത്ഥ നക്ഷത്രത്തിന് അഞ്ച് കാലുകൾ മാത്രമെങ്കിൽ 23 കാലുകളുള്ള നക്ഷത്രങ്ങള്‍ വരെ വിപണിയിലുണ്ട്. മുൻ വർഷങ്ങളിൽ പ്ലാസ്റ്റിക് നക്ഷത്രങ്ങളാണ് വിപണി കീഴടക്കിയിരുന്നതെങ്കിൽ ഇത്തവണ പേപ്പർ നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെ.

നോട്ട് നിരോധനവും മഹാപ്രളയവുമൊക്കെ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിപണിയെ സാരമായി ബാധിച്ചിരുന്നു. ആ നഷ്ടം ഇത്തവണ നികത്തനാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.