നിയന്ത്രണങ്ങൾ ഒഴിവാക്കി; ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വർദ്ധന

ശാന്തവും സുഗമവുമായ തീർഥാടനത്തിന് വഴിയൊരുങ്ങിയതോടെ ശബരിമലയിൽ  തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധന. ആദ്യ ദിനം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷത്തിന്റെ വരുമാന വർദ്ധനയുണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു പറഞ്ഞു. തീർഥാടകർക്ക് സുഖദർശനമൊരുക്കാൻ പൊലീസും കരുതലിലാണ്.

കടുത്ത നിയന്ത്രണങ്ങങ്ങൾ ഒഴിവാക്കിയതിന്റെ ആശ്വാസത്തിലാണ് തീർഥാടകർ. ഈ മണ്ഡലകാലത്ത് ശാന്തി തിരിച്ചെത്തിയതിന്റെ സംതൃപ്തിയുമുണ്ട്. ആദ്യ രണ്ട് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം തീർത്ഥാടകരെത്തി. മുൻ വർഷങ്ങളിലെ കണക്ക് നോക്കുമ്പോൾ ഇത് കുറവാണങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തിരക്ക് കൂട്ടിയിട്ടുണ്ട്. അതനുസരിച്ച് വരുമാനവും കൂടി .അദ്യ ദിന വരുമാനം 3 കോടി 32 ലക്ഷം രൂപയാണ്.

തിരക്ക് വർധനക്കനുസരിച്ച് സൗകര്യങ്ങൾ ഒരുക്കിയെന്നും അരവണ 25 ലക്ഷം കണ്ടയ്നർ സ്റ്റോക്ക് ണ്ടന്നും ബോർഡ് പറഞ്ഞു. യുവതികളെ തടയാനുള്ള പൊലീസിന്റെ പരിശോധന നിലയ്ക്കലും പമ്പയിലും തുടരുകയാണ്.