നിയമനം നടത്താത്തതിൽ പ്രതിഷേധം; സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ധര്‍ണ

നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക്്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ധര്‍ണ. പി.എസ്.സി ഓഫിസിനു മുന്നിലാണ് നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ ധര്‍ണ നടത്തിയത്. തട്ടിപ്പ് നടത്തി യൂണിവേഴ്സിറ്റി കുത്തുകേസ് പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തെ തുടര്‍ന്നാണ് നിയമന നടപടികള്‍ പി.എസ്.സി മരവിപ്പിച്ചത്. 

യൂണിവേഴ്സിറ്റി കുത്തുകേസ് പ്രതികളായ ശിവരഞ്ചിത്ത് ,പ്രണവ് , നസിം എന്നിവ തട്ടിപ്പു നടത്തിയാണ് റാങ്ക്്ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ആദ്യം പി.എസ്.സി വിജിലന്‍സ് കണ്ടെത്തിയ തട്ടിപ്പിലെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണം പൂര്‍ത്തിയായിട്ടു മതി നിയമന നടപടികള്‍ എന്നു പി.എസ്.സി തീരുമാനിച്ചു. ഇതോടെയാണ് പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയത്.

വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ഉദ്യോഗാര്‍ഥികളും പ്രതിഷേധത്തിലുണ്ടായിരുന്നു.