പാലായുടെ വിശ്വാസഗോപുരം; പ്രൗഡിയുടെ തലയെടുപ്പുമായി ഒരു കുരിശുപള്ളി

kurusupalli
SHARE

പാല ടൗണിന്റെ  ഒത്ത നടുക്കായി തലയുയർത്തി നിൽക്കുന്ന ഒരു വിശ്വാസ ഗോപുരത്തിന്റെ ചരിത്രത്തിലേക്കാണ് ഇനി ക്യാമറ പോകുന്നത്. പാലായുടെ അടയാളത്തിനൊപ്പം നാനാജാതി മതസ്ഥരുടെ ആശ്രയകേന്ദ്രം കൂടിയാണ് കുരിശുപള്ളി

പാലാക്കാരുടെ അഭിമാനം എന്നും ഉയർത്തി നിർത്തിയിട്ടുള്ള കുരിശുപള്ളി. കാഴ്ചചയുടെ ഭംഗിക്കപ്പുറം വിശ്വാസത്തിന്റെ പ്രതീകം. പാലാ കത്തീഡ്രൽ പള്ളിയുടെ കീഴിലുള്ള  കുരിശും പളളിക്ക് തറക്കല്ലിടുന്ന് 1953 ൽ പാലാ രൂപതയുടെ പ്രഥമ മെത്രാനായ മാർ സെബാസ്റ്റ്യൻ വയലിലാണ്. പ്രിൻ ആൽബർട്ട് എന്ന കമ്പനിയാണ് രൂപരേഖ തയ്യാറാക്കിയത്. തക്കല സ്വദേശിയായ മരിയ സൂസാ എന്ന കൽപനിക്കാരന്റെ നേതൃത്വത്തിൽ 23.5 വർഷമെടുത്താണ് പണി പൂർത്തിയാക്കിയത്. അന്ന് പതിനാല് ലക്ഷം രൂപയായി.1977 ഡിസംബറിൽ കൂദാശ. പൂർണമായും കല്ലിൽ കൊത്തിയിരിക്കുന്ന ഈ ദേവാലയത്തിന്റെ ഉയരം 140 അടി . ഇതിന് മുകളിലായി 12.5 അടി ഉയരമുള്ള ക്രിസ്തുരാജന്റെ രൂപം. അമ്പര ടൺ ആണ് ഇതിന്റെ ഭാരം. മുകളിലേക്ക് കയറാനായി 110 അടി വരെ പടികളുണ്ട്. അത് കഴിഞ്ഞാൽ പിന്നെ ഗോവണിയാണ്.

പാല ജൂബിലിയാണ് പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷം. കുരിശുപള്ളിയിലെ മാതാവിന്റെ തിരുനാളാണിത് . അന്ന് പാലാ കുരിശുപള്ളി കാണുന്നവരാരും പിന്നെ ജൂബിലി പെരുന്നാൾ മുടക്കില്ല/ പാലായിൽ ഇപ്പോൾ മഴയുള്ള സമയമാണ്. രാത്രിയിൽ കുരിശുപള്ളിയ്ക്ക് മുകളിൽ മിന്നുന്ന കൊള്ളിയാന് പോലും പ്രത്യേക സൗന്ദര്യമാണ്

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...