തലസ്ഥാനത്ത് പൂക്കളമത്സരം; സർക്കാർ ഒാണാഘോഷ പരിപാടികള്‍ക്ക് തുടങ്ങി

സര്‍ക്കാര്‍ ഒാണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് തലസ്ഥാനത്ത് പൂക്കളമത്സരം. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്റെ ഭാര്യ രേഷ്്മ ആരിഫ്, മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാര്യ കമല വിജയന്‍,,ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യ സുലേഖ സുരേന്ദ്രന്‍ എന്നിവര്‍ മത്സരം ഉദ്ഘാടനം ചെയ്തു. ഒാണാഘോഷ പരിപാടികളുടെ ഒൗദ്യോഗിക ഉദ്ഘാടനം വൈകിട്ട് കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

സെന്‍റ് ജോസഫ് സ്കൂളിന്‍റെ ഒാഡിറ്റോറിയം പൂക്കളങ്ങളാല്‍ നിറഞ്ഞു.. പ്രായഭേദമന്യേ പൂക്കളങ്ങളൊരുക്കുകയാണ് എല്ലാവരും.  ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടേയും ടൂറിസം മന്ത്രിയുടെയും പത്നിമാര്‍ സംയുക്തമായി മത്സരം ഉദ്ഘാടനം ചെയ്തു. 

കേരളത്തിന്‍റെ സംസ്ക്കാരത്തെ ഇഷ്ടപ്പെടുന്നെന്നും  ഒാണാഘോഷത്തിന്‍റെ ഭാഗമാകാന്‍ സന്തോഷമാണെന്നും ഗവര്‍ണറുടെ ഭാര്യ രേഷ്മ ആരിഫ് പറഞ്ഞു.

തുടക്കത്തില്‍ ഇരുപത് ടീമുകള്‍ മാത്രമേ പൂക്കളമിടാന്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്നവരെയെല്ലാം മത്സരത്തില്‍ പങ്കെടുപ്പിച്ചു

ഒാണവാരാഘോഷങ്ങളുടെ അവസാന ദിനത്തില്‍ പൂക്കളമത്സവിജയികളെ പ്രഖ്യാപിക്കും.ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആഘോഷത്തില്‍ പങ്കെടുക്കാനെത്തി