‘ചങ്ക് ഇരട്ടയാണെങ്കിലും നട്ടെല്ലിന് തുഷാരം ബാധിച്ചു’; മുഖ്യമന്ത്രിക്ക് പരിഹാസം: കുറിപ്പ്

‘മ്മളെ കുട്ടികളെ ജയിൽവാസം പഠിപ്പിക്കണം’ എന്ന തലവാചകത്തോടെ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ കാഴ്ചക്കാരുള്ള ‘ബല്ലാത്ത പഹയൻ’ വിനോദ് നാരായൻ. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ തിടുക്കപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയെ പുറത്തിറക്കാൻ കാണിച്ച നീക്കത്തെ പരിഹസിച്ചാണ് കുറിപ്പ്.

‘ചങ്ക് ഇരട്ടയാണെങ്കിലും നട്ടെല്ലിന് അല്പം തുഷാരം ബാധിച്ച് ആ മനസ്സലിഞ്ഞു ഒരു ചങ്ക് പറച്ച് കൊടുത്തുവോ എന്നൊരു സംശയം.... അല്ല ഇത്ര പെട്ടന്ന് പ്രതികരിക്കാൻ... ക്യാ ബാത്ത് ഹേ.... അല്ല... ഇത്രയും ഫാസ്റ്റ്... ഒരു പൊടിക്ക് ഓവറായില്ലേ എന്നൊരു സംശയം. എന്നാലും അജ്മാനിനെ നോക്കി ഒന്ന് "കടക്കു പുറത്ത്" എന്ന് പറയേണ്ട താമസം തുഷാർ അനുസരണയോടെ പുറത്ത് കടന്നു... ലോകം മുഴുവൻ തുഷാറിനായി മലക്കം മറിഞ്ഞു... അതാണ് അതിന്റെ ഒരു ബ്യൂട്ടിഫുൾ.’ വിനോദ് കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

മ്മളെ കുട്ടികളെ ജയിൽവാസം പഠിപ്പിക്കണം

അന്യനാട്ടിൽ ഒരാൾ അറസ്റ്റിലായാൽ അയാളെ ആരെങ്കിലും ഇടപെട്ട് പുറത്തിറക്കിയ വാർത്ത കേട്ടാൽ ഏതൊരാൾക്കും ഒരു സന്തോഷം കാണും... പക്ഷെ തുഷാറിന്റെ കാര്യത്തിൽ ശരാശരി മലയാളിക്ക് അങ്ങിനെയല്ല എന്നത് ബഹു രസമാണ്. അതിനർത്ഥം മൂപ്പര് വണ്ടിച്ചെക്ക് കൊടുക്കാൻ മനസ്സും കഴിവും കൊഴുപ്പും കൊഴപ്പവും ഉള്ള ആളാണ് എന്നാണ് ഭൂരിഭാഗം വിശ്വസിക്കുന്നത് എന്നല്ലേ ? തുഷാറിനെ മലയാളികൾക്ക് ബിശ്വാസം പോരാ... എന്നാണോ? തുഷാർ ഉഷാർ നഹി ഹേ മാഷെ.... ലെ... ?

പക്ഷെ അതിലും രസം വേറൊന്നുണ്ട്. ചങ്ക് ഇരട്ടയാണെങ്കിലും നട്ടെല്ലിന് അല്പം തുഷാരം ബാധിച്ച് ആ മനസ്സലിഞ്ഞു ഒരു ചങ്ക് പറച്ച് കൊടുത്തുവോ എന്നൊരു സംശയം.... അല്ല ഇത്ര പെട്ടന്ന് പ്രതികരിക്കാൻ... ക്യാ ബാത്ത് ഹേ.... അല്ല... ഇത്രയും ഫാസ്റ്റ്... ഒരു പൊടിക്ക് ഓവറായില്ലേ എന്നൊരു സംശയം. എന്നാലും അജ്മാനിനെ നോക്കി ഒന്ന് "കടക്കു പുറത്ത്" എന്ന് പറയേണ്ട താമസം തുഷാർ അനുസരണയോടെ പുറത്ത് കടന്നു... ലോകം മുഴുവൻ തുഷാറിനായി മലക്കം മറിഞ്ഞു... അതാണ് അതിന്റെ ഒരു ബ്യൂട്ടിഫുൾ.

മലയാളികൾ വികാരം കൊള്ളരുത്... പ്ലീസ്... ജയിലിൽ കിടന്ന് ശീലിക്കാത്ത പാവം ള്ളക്കുട്ടി അല്ലെ തുഷാർ. ബാക്കി ജയിലിൽ കിടക്കുന്ന പേരും പിടിപാടും പൈസയും ഇല്ലാത്ത അച്ഛന്മാരുടെ മലയാളി മക്കൾക്ക് അങ്ങിനെയല്ല... അവരെ ചെറുപ്പം മുതൽക്കേ ജയിലിൽ കിടക്കാൻ പരിശീലിപ്പിച്ച് വളർത്തുന്നതല്ലേ... അവർക്കതൊക്കെ സാധാരണം. ഇനി അങ്ങിനെ പരിശീലിപ്പിച്ച് വളർത്തുന്നില്ലെങ്കിൽ അങ്ങിനെ വളർത്തണം... അതിന് സമയമായി... നമ്മുടെ കുട്ടികളെ എല്ലാം ജയിൽവാസം പഠിപ്പിക്കണം... കാരണം... ആരും കാണില്ല ഒരു പൊടി പോലും സഹായിക്കാൻ...

അല്ല ജയിൽവാസം ഒരു വേണ്ടപ്പെട്ട survival skill ആയി മാറാൻ സാധ്യതയുണ്ട് വരും വർഷങ്ങളിൽ ഇന്ത്യയിൽ എന്നും തോന്നുന്നുണ്ട്. പണ്ട് അറ്റ്ലസ് രാമചന്ദ്രനെ കുറിച്ചൊരു വീഡിയോ ചെയ്തിരുന്നു... ഈ അവസരത്തിൽ അതും ചേർക്കുന്നു... നമ്മൾ ഒന്നും മറക്കരുത്. ന്നാപ്പിന്നങ്ങന്യാക്കാം!!!

-പഹയൻ-