അടിയന്തിരാവസ്ഥക്ക് 44 വയസ്; ക്യംപിലെ കറുത്ത ദിനങ്ങളോർത്ത് വേണു

അടിയന്തരാവസ്ഥക്ക് ഇന്ന് 44 വയസ്. കാലമിത്ര കഴിഞ്ഞിട്ടും സര്‍ക്കാറില്‍ നിന്നും അവഗണന നേരിടുകയാണ് അടിയന്തരാവസ്ഥക്കാലത്തെ ക്രൂരതകള്‍ നേരിട്ട ഒരു സമൂഹം. 

അടിയന്തരാവസ്ഥയെന്ന ആ കറുത്ത അധ്യായം ഇന്നും വേണു പൂവാട്ടുപറമ്പിന് പേടിപ്പെടുത്തുന്നതാണ്. കക്കയും ക്യാപിലും തുടര്‍ന്ന് മാലൂര്‍ കുന്നിലെ ക്യാംപിലും  ഒരു മാസം. സ്വാതന്ത്ര്യം നഷ്ടപ്പെട്ട നാളുകള്‍. ക്യാപിലെത്തിയവരെല്ലാം നേരിട്ടത് പൊലീസിന്റെ മൃഗീയ മര്‍ദന മുറകള്‍.

നാല്‍പത്തിനാലു വര്‍ഷമായിട്ടും അടിയന്തരാവസ്ഥ തടവുകര്‍ക്കും പീഡിതര്‍ക്കും സര്‍ക്കാറില്‍ നിന്നും ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. ഇവരുടെ കണക്കെടുപ്പ് സര്‍ക്കാര്‍ ആരംഭിച്ചെങ്കിലും ഒന്നും എവിടെയും എത്തിയില്ല. പെന്‍ഷനും ചികില്‍സാ സഹായവും നല്‍കണമെന്നാണ് ആവശ്യം.

കക്കയം ക്യാംപില്‍ രാജന്‍റെ ജീവനൊടുങ്ങിയതിനെക്കുറിച്ച് വേണുവിന് ഉത്തമബോധ്യമുണ്ട് ക്യാംപിലേക്ക് രാജനെ എത്തിച്ചതറിയാം. പുറത്തേക്ക്  പോയതുമാത്രം അറിയില്ല.  ഇതിനിടയിലെ മണിക്കൂറുകളിലാണ് ആര്‍ത്തനാദം പോലെ ആ ജീവന്‍ മറഞ്ഞതെന്ന് വേണു ആണയിടും.