കുപ്പിവെള്ളം അവശ്യ സാധനങ്ങളുടെ പട്ടികയിൽ; വിലകയറ്റമില്ലെന്ന് മന്ത്രി

കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി പതിനൊന്ന് രൂപക്ക് നൽകുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിയമസഭയിൽ .കുടിവെള്ളം മുതൽ പച്ചക്കറി വരെ എല്ലാ അവശ്യ സാധനങ്ങളുടേയും വില കുതിച്ചുയർന്നിട്ടും സർക്കാർ ഇടപെടുന്നില്ലെന്ന് കാണിച്ച് പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിലക്കയറ്റം ഉണ്ടന്നു പോലും അംഗീകരിക്കാൽ സർക്കാർ തയ്യാറാവുന്നില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി . 

ഒരു കിലോ അരിയുടെ വില നാൽപ്പതിലേക്ക് ഉയർന്ന് ഒരു ഡസൻ മുട്ടയ്ക്ക് വില 81 രൂപ. കേര വെളിച്ചെണ്ണയ്ക്ക് 213. ഇത്തരത്തിലാണ് സാധാരണക്കാരൻറെ നടുവൊടിച്ചുകൊണ്ട് അവശ്യസാധനങ്ങളുടെ വില ഉയരുന്നതെന്ന് അടിയന്തിരപ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം പറഞ്ഞു.14 അവശ്യസാധനങ്ങൾ മാവേലിസ്റ്റോറിലുണ്ടെന്ന് സർക്കാർ വാദം തെറ്റാണെന്ന് എം വിൻസെൻറ് പറഞ്ഞു.