'വായു' ഒഴിഞ്ഞു; പക്ഷെ ഭീതി ഒഴിയാതെ തീരങ്ങൾ

വായു ചുഴലിക്കാറ്റ് ഭീതി ഒഴിഞ്ഞെങ്കിലും കേരള തീരങ്ങളിൽ കടൽ പ്രക്ഷുബ്ധം. നാല് മീറ്റർ വരെ ഉയരത്തിലാണ് തിരയടിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ തിരുവനന്തപുരം വലിയതുറയിൽ കടൽ ഭിത്തി നിർമാണത്തിന് കല്ലുകൾ എത്തിച്ചു. കൊച്ചി ചെല്ലാനത്ത്‌  സർക്കാരിന്റെ മെല്ലെപോക്കിനിടെ നാട്ടുകാർ  തന്നെ ജിയോ ബാഗുകൾ നിറച്ചു തിരകളെ  തടയാൻ ശ്രമം തുടങ്ങി 

വായു ഒഴിഞ്ഞു പോയെങ്കിലും തെക്കു നിന്ന് വടക്കുവരെ കേരള തീരം അശാന്തമാണ്‌. വേലിയേറ്റ സമയത്ത് നാല് മീറ്റർ വരെ ഉയരത്തിലാണ് തിരകൾ അടിക്കുന്നത്. വലിയതുറയിലും ചെലാനത്തു അഞ്ചുദിവസത്തിലേറെയായി കടലാക്രമണം തുടരുകയാണ്. ഇതിനൊപ്പം കടൽ ഭിത്തി നിർമിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ വലിയതുറ സന്ദർശിച്ച മന്ത്രിയും പ്രതിഷേധ ചൂടറിഞ്ഞു.  പ്രശനം രൂക്ഷമായതിനെ തുടർന്ന് വലിയതുറയിൽ ഭിത്തി നിർമാണത്തിന് കല്ലുകൾ എത്തിച്ചെങ്കിലും പണി തുടങ്ങിയിട്ടില്ല 

സർക്കാരിന്റെ മെല്ലെപോക്കിനിടെ. ചെല്ലാനത്ത്‌ നാട്ടുകാരും സന്നദ്ധപ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് ജിയോ ബാഗുകൾ നിറച്ചു ഭിത്തി ഉണ്ടാക്കി തുടങ്ങി. മണൽ നിറക്കാൻ ആവശ്യത്തിന് ബാഗുകൾ പോലും ഇല്ലാത്ത അവസ്ഥയാണ് ഇവിടെ. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണൽതിട്ടകളും ഉണ്ടാക്കുന്നത്.ചെല്ലാനത്തെത്തിയ എറണാകുളം സബ് കല്ലെക്ടരോടും നാട്ടുകാർ പ്രതിഷേധം അറിയിച്ചു.