റംസാന്‍ മുപ്പതും പൂര്‍ത്തിയാക്കി; കേരളത്തില്‍ നാളെ ചെറിയപെരുന്നാൾ

കേരളത്തില്‍ നാളെ ചെറിയപെരുന്നാള്‍. റംസാന്‍ മുപ്പതും പൂര്‍ത്തിയാക്കിയ ശേഷമാണ് കേരളത്തിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിലേയ്ക്ക് കടക്കുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാള് ആഘോഷിക്കുകയാണ്. മക്കയിലും മദീനയിലും  ലക്ഷക്കണക്കിനു വിശ്വാസികളാണ്  പെരുന്നാളിന്‍റെ പുണ്യം തേടുന്നത്.

പുണ്യമാസത്തിന് വിട, കേരളത്തിലെ വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. രാവിലെ മുതല്‍ മസ്ജിദുകളിലും ഈദ്ഗാഹുകളിലും പ്രത്യേക നമസ്ക്കാരം നടക്കും. തെളിഞ്ഞ കാലാവസ്ഥ പെരുന്നാള്‍ ആഘോഷത്തിന്‍റെ പൊലിമ കൂട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും. 

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിച്ചു. ഗൾഫിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ നടന്ന നിസ്കാരത്തില്‍ ആയിരങ്ങൾ ഭാഗമായി. പെരുന്നാള്‍ രാവിനെ വരവേല്‍ക്കാന്‍ വിപണികളും ഒരുങ്ങിക്കഴിഞ്ഞു.