പ്ലേ സ്റ്റോറില്‍ റേറ്റിങ്ങ് കുറച്ചും പ്രതിഷേധം; 'തല്ലട, കൊല്ലട'യെന്ന് പേരുമാറ്റം

യുവാക്കളെ മര്‍ദിച്ച കല്ലട ട്രാവല്‍സിനെതിരെ സമൂഹ മാധ്യമങ്ങളിന്‍ വന്‍ പ്രതിഷേധം. ട്രോളുകളിലൂടെ പ്രതിഷേധം പങ്കിട്ടവര്‍ പ്ലേ സ്റ്റോറില്‍ പോയി കല്ലട ആപ്പിന്റെ റേറ്റിങ്ങും കുറച്ചു. 

കല്ലട, തല്ലട, കൊല്ലട എന്നിങ്ങനെ കല്ലടയുടെ പേര് തന്നെ മാറ്റിയാണ് മലയാളി പ്രതിഷേധത്തിന്റെ ന്യൂ ജെന്‍ രൂപമായ ട്രോളുകളിലൂടെ ആക്രമണം തുടങ്ങിയത്. ബസില്‍ യാത്ര ചെയ്ത ബാന്‍ഡേജുമായ ഇറങ്ങിവരുന്നവര്‍, ഇന്‍ഷുറന്‍സ് എടുത്തവര്‍ തുടങ്ങി ഡ്രൈവര്‍ക്ക് ക്വട്ടേഷന്‍ വര്‍ക്കുള്ളതിനാല്‍ ഇന്ന് ബസില്ല എന്നുവരെയാണ് ട്രോളുകളുടെ ഉള്ളടക്കം. സ്വകാര്യബസുകള്‍ ഒഴിവാക്കി കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കണമെന്ന് ഉപദേശിച്ചവരും കുറവല്ല. അതിനിടെയാണ് സൈബര്‍ പോരാളികള്‍ കല്ലട ബസ് ആപ്പിന്റെ റേറ്റിങ് കുറയ്ക്കല്‍ യുദ്ധം തുടങ്ങിയത്.