ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ മകംതൊഴുത് ആയിരങ്ങള്‍

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴലിനായി നട തുറന്നു. പ്രാര്‍ഥനയുമായി ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്. രാത്രി എട്ടരവരെയാണ് മകം തൊഴല്‍. വിശേഷപ്പെട്ട ഗോളകയും മറ്റ് ആടയാഭരണങ്ങളും അണിഞ്ഞ് ദേവിയെ ഒരുക്കിയ ശേഷമാണ് ‌നട തുറന്നത്. ക്രമസമാധാന നിയന്ത്രണത്തിനായി  കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.