വൈറസ് രോഗങ്ങള്‍ വേഗം തിരിച്ചറിയാം; വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കം

സംസ്ഥാനത്തെ അത്യാധുനിക വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് തിരുവനന്തപുരത്ത് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ ചികിൽസാ സ്ഥാപനമായി ഐ.എ.വിയെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

നിപ്പ പോലുള്ള രോഗങ്ങൾ സംസ്ഥാനത്തെത്തിയതോടെയാണ് സ്വന്തമായി രോഗം തിരിച്ചറിയാൻ കഴിയുന്ന ഗവേഷണ സ്ഥാപനം എന്ന ആശയത്തിലേക്ക് സംസ്ഥാനം മാറിയത്. ഇപ്പോൾ രോഗമെന്തന്നറിയാൻ പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് ഇക്കാര്യത്തിൽ ആശ്രയിക്കുന്നത്.കഴിഞ്ഞ വർഷം തറക്കല്ലിട്ട പദ്ധതി റെക്കോഡ് വേഗത്തിലാണ് പൂർത്തിയായത് - രണ്ടാം ഘട്ടവും ഉടൻ പൂർത്തിയാകു മെനു മുഖ്യമന്ത്രി പറഞ്ഞു.

ഏഴു വർഷം കൊണ്ട് 500 കോടി മുതൽ മുടക്കിൽ 1000 ത്തോളം വിദഗ്ദരുള്ള രാജ്യാന്തര സ്ഥാപനമായി ഐ എവി മാറും.രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ വൈറസ് നെറ്റ്വർക്കാണ് ഐ എവിക്ക് സാങ്കേതിക സഹായം നൽകുന്നത്. ഉദ്ഘാടന ചടങ്ങിൽ രാജ്യാന്തര ഗവേഷണ വിദഗ്ദർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു