ഇനി വാര്‍ത്തകള്‍ തേടി അധ്യാപകര്‍ ഇറങ്ങും; ലക്ഷ്യം വാര്‍ത്താവബോധം സൃഷ്ടിക്കാൻ

ക്ലാസ് മുറികളില്‍ നിന്നും വാര്‍ത്തകള്‍ തേടി അധ്യാപകര്‍ ഇറങ്ങും. വിദ്യാഭ്യാസവാര്‍ത്തകള്‍ പൊതുജനങ്ങളിലെത്തിക്കാനും വി‍ദ്യാര്‍ഥികളില്‍ വാര്‍ത്താവബോധം സൃഷ്ടിക്കാനുമുള്ള പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചു.

ജേണലിസ്റ്റുകളാകാനുള്ള പരിശീലനത്തിലാണ് നാട്ടിലെ ഹയര്‍സെക്കണ്ടറി അധ്യാപകര്‍, കാമറ കണ്ണുമായി വാര്‍ത്തകള്‍ തേടി ഇനി അധ്യാപകരുണ്ടാകും. ക്ലാസ് മുറിയിലും പുറത്തും.

സ്കൂളിലെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം,വിദ്യാര്‍ഥികളെയും ഈ വിധം ഭാവിയില്‍ പഠിപ്പിക്കും

ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാനും എഡിറ്റ് ചെയ്യാനും ശബ്ദം ചേര്‍ക്കാനുമെല്ലാം പഠിപ്പിക്കും, ഓരോ സ്കൂളിനും കാമറയും അനുബന്ധ ഉപകരണങ്ങളും നല്‍കി കഴിഞ്ഞു. കോഴിക്കോട് മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലാണ് കൈറ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കുള്ള പരിശീലനം നടക്കുന്നത്.