അരവണ വിതരണം പ്രതിസന്ധിയിൽ; കരാറുകാരൻ പിന്മാറി

കണ്ടെയ്നർ വിതരണത്തിൽ നിന്ന് കരാറുകാരൻ പിൻമാറിയതോടെ അരവണ വിതരണം പ്രതിസന്ധിയിലേക്ക്. തീർഥാടനകാലം അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ 27 ലക്ഷം അരവണ ടിൻ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ വർഷം പ്രതിദിനം ഒന്നേകാൽ ലക്ഷത്തിലേറെ ടിൻ അരവണയാണ് വിറ്റത്. കരാറുകാരന്റെ പിൻമാറ്റത്തിനെതിരെ നിയമ നടപടിക്കൊകയാണ് ദേവസ്വം ബോർഡ് 

വിതരണത്തിന് കരാർ ഏറ്റെടുത്ത കൊല്ലത്തെ വിഘ്നേശ്വര പാക്സ് ആണ് കരാറിൽ നിന്ന് പിൻമാറിയത്. കുറഞ്ഞതുക ക്വാട്ട് ചെയ്ത കംപനിക്ക് കരാർ നൽകിയെങ്കിലും ടെണ്ടറിൽ പങ്കെടുത്ത ശ്രീ വിഘ്നേശ്വര ഹൈക്കോടതിയെ സമീപിച്ച് കുടിയാലോചന നടത്തി കരാർ ഉറപ്പിക്കണമെന്ന വിധി സമ്പാദിച്ചു. അരവണ വിതരണത്തിൽ തടസം നേരിട്ടാൽ കാരാറുകാരനെതിരെ നിയമവഴികളാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്

അതേ സമയം നിയന്ത്രണങ്ങൾ വന്നതോടെ ശബരിമലയിലെ വരുമാനത്തിലും വലിയ ഇടിവുണ്ടായി. പോലീസ് ബാരിക്കേഡ് കെട്ടി തിരിച്ചതോടെ മഹാ കാണിക്കയിൽ ആരും കാണിക്കയിടാൻ തടസമുണ്ടെന്ന് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നു.