പൊലീസ് അസോസിയേഷൻ ഹാൾ തകർന്നു: 66 പേർക്ക് പരിക്ക്

പൊലീസ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ പഠനക്യാംപ് നടന്ന റിസോർട്ടിന്റെ ഹാൾ തകർന്ന് വീണ് അറുപത്തിയാറ് പൊലീസുകാർക്ക് പരുക്കേറ്റു. എടക്കാട് കീഴുന്നപാറ കാൻബേ റിസോർട്ടിന്റെ ഓട് മേഞ്ഞ ഹാളാണ് തകർന്ന് വീണത്. ആറുപേരുടെ പരുക്കുകൾ ഗുരുതരമാണ്.   

രാവിലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. ഓട് മേഞ്ഞ കെട്ടിടം പൂര്‍ണമായും തകര്‍ന്ന് വീണു. സംഭവ സമയത്ത് എൺപത് പൊലീസുകാർ ഹാളിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും റിസോര്‍ട്ട് ജീവനക്കാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി എല്ലാവരെയും പുറത്തെടുത്തു. പരുക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൈ വിരലിന് ഗുരുതരമായി പരുക്കേറ്റ വനിതാ പൊലീസുകാരിയെ മംഗളുരൂവിലെ ആശുപത്രിയിലേക്ക് മാറ്റി. 

തോമസ് സെബാസ്റ്റ്യന്‍, സിനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അപകടത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയും റവന്യൂവകുപ്പും അന്വേഷണം ആരംഭിച്ചു.