ആശങ്കയുടെ ഗെയിൽ; പത്തുവയസുകാരൻ വീണത് രണ്ടാൾപൊക്കമുള്ള കുഴിയിൽ

ഗെയിലിന്റെ പ്രകൃതിവാതക പൈപ്പ് ൈലനിനായി കുഴിച്ച കുഴിയിലെ വെള്ളത്തില്‍ പത്തുവയസുകാരന്‍ വീണുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് കോഴിക്കോട് മുക്കം  മുണ്ടുപാറ പ്രദേശം.

ഗെയിലിന്റെ പ്രകൃതിവാതക പൈപ്പ് ൈലനിനായി കുഴിച്ച കുഴിയിലെ വെള്ളത്തില്‍ പത്തുവയസുകാരന്‍ വീണുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് കോഴിക്കോട് മുക്കം  മുണ്ടുപാറ പ്രദേശം. രണ്ടാള്‍ താഴ്ചയുള്ള  കുഴിയില്‍ വീണ പുല്ലമ്പാടിയില്‍ സുഹൈല്‍ രണ്ടാഴ്ചത്തെ ചികില്‍സയ്ക്കു ശേഷമാണ് വീട്ടില്‍ മടങ്ങിയെത്തിയത്. അപകടമുണ്ടായ വിവരമറിഞ്ഞിട്ടും നഷ്ടപരിഹാരം നല്‍കാനോ ,കുഴികള്‍ മൂടാനോ തയാറാവാത്ത ഗെയിലിനെതിരെ പ്രതിഷേധം ശക്തമാണ്.

 പ്ലാസ്റ്റിക് നാടക്ക് അപ്പുറം പതിയിരിക്കുന്നത് അപകടമാണ്. ഗെയിലിന്റെ പൈപ്പിടാനായി കുഴിച്ച കുഴിയുടെ ആഴം മരണത്തിന് വഴിവെക്കുന്ന തരത്തിലാണ്. രണ്ടാള്‍ പൊക്കമുള്ള ഈ മരകമ്പ് പൂര്‍ണമായിട്ടും വെള്ളത്തില്‍ താഴ്ന്നുപോകുന്നു. പുല്ലമ്പാടിയിലെ സുഹൈല്‍ ഈ മരണക്കുഴിയില്‍ നിന്നും രക്ഷപെട്ടത് കഷ്ടിച്ചാണ്. അതിനെകുറിച്ചോര്‍ക്കുമ്പോഴേ അവന്് കരച്ചില്‍ വരും.  വീടിന്റെ പൂമുഖത്തിരുന്ന് പേടിച്ച് കരയും. കൂട്ടുകാരുമൊത്ത് മീന്‍ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് നിലയില്ലാകയത്തിലേക്ക് സുഹൈല്‍ മുങ്ങിപ്പോയത്. തൊട്ടടുത്ത വീട്ടിലെ  അനസ് കണ്ടില്ലായിരുന്നെങ്കില്‍...ആലോചിക്കാന്‍ പോലും ഈ നാടിന് കരുത്തില്ല.

വെറുതെയിരുന്ന് കരയുന്ന സുഹൈലിനെ ആശ്വസിപ്പിക്കലാണ് ഉമ്മയുെട പ്രധാന ജോലി. ഭാഗ്യത്തിന്റെ ചിറകിലേറി ജീവിത്തിലേക്ക് തിരികെ വന്ന പൊന്നോമനയെ മുറുകെ പിടിക്കുകയാണ് ഈ ഉമ്മ.