മന്ത്രിസഭ യോഗമില്ല; ഭരണ പ്രതിപക്ഷ വാക്പോര്; രോഷം

തുടര്‍ച്ചയായി മന്ത്രിസഭ യോഗം ചേരാത്തതിനെച്ചൊല്ലി ഭരണ പ്രതിപക്ഷ വാക്പോര്. നവകേരള നിർമിതിക്കായി  മന്ത്രിമാർ ജില്ലകളില്‍ പോയി പണം പിരിക്കുന്നതുകൊണ്ടാണ് നാളത്തെ മന്ത്രിസഭയോഗവും വേണ്ടെന്ന് വച്ചതെന്ന് മന്ത്രി ഇ.പി ജയരാജന്‍. 

എന്നാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ജയരാജന്‍ അധ്യക്ഷത വഹിക്കുന്നതില്‍ സി.പി.എമ്മിനെ സീനിയര്‍ മന്ത്രിമാര്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ട് ക്യാബിനറ്റ് ചേരാത്തതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു 

എന്നാല്‍ മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയാണ് മന്ത്രിസഭയോഗം ചേരാത്തതിന് കാരണമെന്നും കേരളത്തിന്റ പുനര്‍നിര്‍മാണം പത്തുദിവസമായി നിശ്ചമാണെന്നും ചെന്നിത്തല ആരോപിച്ചു 

മന്ത്രിസഭ യോഗം ചേര്‍ന്നില്ലെങ്കിലും കാര്യങ്ങളില്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് ഇങ്ങനെയൊന്നും പറയരുതെന്നും റവന്യുമന്ത്രി