ജെസ്നയെ കണ്ടെത്താൻ അന്വേഷണസംഘത്തിനാകില്ലെന്ന് കെ.മുരളീധരൻ

ജെസ്നാ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരെ പൊലീസ് ചോദ്യം ചെയ്യുന്നില്ലെന്ന്  കോണ്‍ഗ്രസ് നേതാവ് കെ.മുരളിധരൻ.  ഒരു ഗുണവുമില്ലാത്ത ഡി.ജി.പിയുടെ പൊലീസായതുകൊണ്ടാണ് കേസന്വേഷണം എങ്ങുമെത്താത്തതെന്നും മുരളീധരൻ പത്തനംതിട്ടയിൽ ആരോപിച്ചു. 

ജസ്നയെ കാണാതായി നാലുമാസമായിട്ടും ഉത്തരമില്ലാത്ത സാഹചര്യത്തിൽ ഡി.സി.സി. എസ്.പി.ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുരളീധരന്റെ വിമർശനം.

ജസ്നക്കെന്തു സംഭവിച്ചു എന്നു കണ്ടെത്താൻ നിലവിലെ അന്വേഷണ സംഘത്തിനാകില്ല. ഈ സാഹചര്യത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടുകയാണ് ഉചിതം. അന്വേഷണം വഴിതിരിച്ചുവിടാൻ ഭരണകക്ഷി നേതാക്കൾ സമ്മർദം ചെലുത്തുന്നതായി യിക്കേണ്ടിയിരിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഡി.സി.സി.പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷനായിരുന്നു.