മികച്ച വീട്ടുകൂട്ടായ്മയ്ക്ക് മനോരമ ഓണ്‍ലൈന്‍ ചുറ്റുവട്ടം അവാര്‍ഡ്്

കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മ‌ കണ്ടെത്തുന്നതിന് മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്ന ചുറ്റുവട്ടം അവാര്‍ഡ് സീസണ്‍ മൂന്നിന് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ മൂന്നാം സീസണ് തിരിതെളിച്ചു. റസിഡന്‍സ് അസോസിയേഷനുകളേയും ഫ്ലാറ്റ് ഓണര്‍ അസോസിയേഷനുകളെയും ഉള്‍പ്പെടുത്തിയാണ് മല്‍സരം സംഘടപ്പിക്കുന്നത്.

റസിഡന്‍സ് അസോസിയേഷനുകളുെട പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മല്‍സരങ്ങളില്‍ വിജയികളാവുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം നല്‍കുക.മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകന്‍ ഡോ.എം.സി.ദത്തന്‍,അസ്റ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ വി.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.