ഹാദിയ വിഷയം; പോപ്പുലർ ഫ്രണ്ടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ആർഎസ്എസ്

ഹാദിയ വിഷയം ഉയര്‍ത്തിക്കാട്ടി പോപ്പുലര്‍ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആര്‍.എസ്.എസ്. ഹിന്ദുസമരസമിതി എന്ന പേരിലാണ് പോപ്പുലര്‍ഫ്രണ്ടിനെതിരെയുള്ള പ്രതിഷേധം ആര്‍എസ്എസ് സംഘടിപ്പിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ശ്യാം ഝാന്‍ഝു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എംപിമാരായ സത്യനാരായണന്‍ ജാട്ടിയ, മഹേഷ് ഗിരി, യുവമോര്‍ച്ചാ ദേശീയ സെക്രട്ടറി അനൂപ് കൈപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. പോപ്പുലര്‍ ഫ്രണ്ടിനെ തിരിച്ചറിയുക എന്ന പേരില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസഭകള്‍ സംഘടിപ്പിക്കുമെന്നും ഹിന്ദുസമരസമിതി നേതാക്കള്‍ അറിയിച്ചു.