ഇടതുചായ്‍വ് പരോക്ഷമായി സൂചിപ്പിച്ച് കെ.എം.മാണി

ഇടതുചായ്‍വ് പരോക്ഷമായി സൂചിപ്പിച്ച് കെ.എം.മാണി. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തില്‍ തീരുമാനം വൈകാതെയുണ്ടാകുമെന്നും പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി യോഗത്തില്‍ ചെയര്‍മാന്‍ കെ.എം.മാണി വ്യക്തമാക്കി. അതേസമയം, പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാത്തതിനെതിരെ നേതൃത്വത്തിനതിരെ വിമര്‍ശനമുയര്‍ന്നു. 

മുന്നണി പ്രവേശന പ്രഖ്യാപനം ഇക്കുറിയും കെ.എം.മാണി അവധിക്കുവെച്ചു. പക്ഷെ ഒന്നുവ്യക്തമാക്കി. തീരുമാനം അധികം വൈകില്ല 

കേരള കോണ്‍ഗ്രസിന്റെ നയം അംഗീകരിക്കുന്നവരോട് സഹകരിക്കും. എന്നാല്‍ മുന്നണിയില്‍ സ്ഥാനം ചോദിച്ച് ആരുടെയും അടുത്തേക്ക് പോകില്ല. അപേക്ഷ നല്‍കാതെ നല്‍കാതെ തന്നെ യു.ഡി.എഫ് ക്ഷണിച്ചിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ക്ഷണിച്ചിടത്തേക്കെല്ലാം പോകാനാവില്ലെന്നായിരുന്നു മാണിയുടെ മറുപടി 

വ്യക്തിയെന്ന നിലയില്‍ പിണറായി വിജയനോട് തനിക്ക് സോഫ്്റ്റ് കോര്‍ണര്‍ ഉണ്ടെന്നും എന്നാല്‍ ഭരണത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നും കെ.എം. മാണി പറഞ്ഞു. കാര്‍ഷിക പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്. എന്‍.ജയരാജ് എം.എല്‍എ അവതരിപ്പിച്ച കരടു പ്രേമയവും യോഗം പാസാക്കി. അര ഹെക്ടറില്‍ താഴെയുള്ളവരെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക, ഇറക്കുമതി ചുങ്കം അതാത് മേഖലകളിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് പ്രമേയത്തില്‍ ഉള്‍ ക്കൊള്ളിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ നടന്ന പൊതുസമ്മേളനത്തില്‍ നേതൃത്വം രാഷ്ട്രീയ നിലപാട് വ്യക്തമാക്കാത്തതിനെ പ്രതിനിധികള്‍ വിമര്‍ശിച്ചു. അണികളെ ഇത് ഏറെ നിരാശപ്പെടുത്തിയെന്നും അംഗങ്ങള്‍ പറഞ്ഞു. ഏതായാലും കാര്‍ഷിക വിഷയങ്ങള്‍ മുന്‍ നിര്‍ത്തി പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലുള്‍പ്പെടെ ജനപിന്തുണ വര്‍ധിപ്പിച്ച് മുന്നണി പ്രേവശനം നടത്തുകയാണ് മൂന്നുദിവസത്തെ സംസ്ഥാന സമ്മേളത്തിനം പൂര്‍ത്തിയാകുമ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യം