E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday September 22 2020 05:34 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഐഎസിൽ ചേർന്ന അഞ്ച് കണ്ണൂർ സ്വദേശികൾ കൊല്ലപ്പെട്ടതായി മൊഴി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐഎസിൽ ചേർന്ന അഞ്ച് കണ്ണൂർ സ്വദേശികൾ കൊല്ലപ്പെട്ടതായി മൊഴികൾ ലഭിച്ചെന്ന് പൊലീസ്. കാണാതായവരുടെ ഒപ്പം ജോലി ചെയ്തിരുന്നവരും ബന്ധുക്കളുമാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. എന്നാൽ വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ മരണം സ്ഥിരീകരിക്കാൻ പൊലീസിന് സാധിക്കില്ല. 

ഗൾഫിലേക്ക് പോയ പാപ്പിനിശേരി സ്വദേശിയായ ടി.വി.ഷെമീറിനെയും കുടുംബത്തെയുംക്കുറിച്ച് 2015 ഡിസംബർമുതൽ ബന്ധുക്കൾക്ക് വിവരമൊന്നുമില്ല. ഷെമീറും മൂത്തമകൻ സൽമാനും മരിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷെമീറിന്റെ ഭാര്യ ഫൗസിയയും രണ്ട് മക്കളും ഐഎസ് സ്വാധീന മേഖലയിലുണ്ടന്നാണ് പൊലീസ് കരുതുന്നത്. ബഹ്റൈനിൽ ജോലി െചയ്യുകയായിരുന്ന എ.വി.ഷഹനാസ് ഐഎസിൽ ചേർന്നശേഷം കൊല്ലപ്പെട്ടെന്ന് ഒപ്പം ജോലി ചെയ്യുന്നവർ പൊലീസിനെ അറിയിച്ചു. മുണ്ടേരി സ്വദേശി മുഹമ്മദ് ഷജിൽ കൊല്ലപ്പെട്ടെന്ന ശബ്ദ സന്ദേശം ഭാര്യ വീട്ടിലേക്ക് അയച്ചിരുന്നു. 2014മുതൽ കാണാതായ വളപട്ടണം സ്വദേശി റിഷാൽ അസ്കർ അലിയും കൊല്ലപ്പെട്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഐഎസ് ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ചുപേരെയാണ് കഴിഞ്ഞദിവസം കണ്ണൂരില്‍ അറസ്റ്റ് ചെയ്തത്. 

കൂടുതൽപേർക്ക് ഐഎസുമായി ബന്ധമുണ്ടോയെന്നറിയാൻ സംശയമുള്ളവരെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.