E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 04:18 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഇതരസംസ്ഥാനതൊഴിലാളികൾക്കിടയിൽ നുണപ്രചാരണം നടത്തിയയാൾ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇതരസംസ്ഥാനതൊഴിലാളികൾക്കിടയിൽ നുണപ്രചാരണം നടത്തിയയാൾ കൊച്ചിയിൽ പിടിയിൽ. ബംഗാളിയായ ഹോട്ടൽ തൊഴിലാളിയെ കൊലപ്പെടുത്തുന്നത് കണ്ടതായി പറഞ്ഞ് ഹോട്ടലുകൾ തോറും കയറിയിറങ്ങിയ യുവാവാണ് കുടുങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഹോട്ടലുകളിൽ ജോലിയെടുക്കുന്ന നാൽപത് ശതമാനത്തോളം ഇതരസംസ്ഥാനക്കാർ നുണപ്രചാരണത്തെ തുടർന്ന് മടങ്ങിയതായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ. 

ഇത് കൊൽക്കത്തക്കാരനായ സുബൈർ. കലൂർ സ്റ്റേഡിയത്തിന് സമീപത്ത് മലയാളികൾ സംഘംചേർന്ന് ഒരു ബംഗാളിയെ തല്ലിക്കൊല്ലുന്നത് താൻ നേരിൽ കണ്ടുവെന്നും,, ജീവൻ വേണമെങ്കിൽ രാത്രി ട്രെയിനില്‍ നാട്ടിലേക്ക് രക്ഷപെട്ടോളാനും പറഞ്ഞാണ് ഈ ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം എറണാകുളം നഗരത്തിലെ ഹോട്ടലുകൾ കയറിയിറങ്ങിയത്. സംശയം തോന്നി എറണാകുളം സൗത്തിലെ ഒരു ഹോട്ടലിന്റെ നടത്തിപ്പുകാർ തടഞ്ഞുവച്ച് ചോദിച്ചപ്പോൾ വെറും തമാശയാണെന്നായി ‌‌സുബൈർ. 

ഹോട്ടലുകളിലും മറ്റും ജോലി ചെയ്യുന്ന ഇതരസംസ്ഥാനക്കാരിൽ വലിയൊരു വിഭാഗത്തെ ലക്ഷ്യം വച്ചാണ് ഈ പ്രചാരണം. പരിഭ്രാന്തരായി നാടുവിട്ടോടുന്നവരുടെ എണ്ണം കൂടുകയാണ്. ഹോട്ടലുകാർ പൊലീസിന് കൈമാറിയ യുവാവിനെ പക്ഷെ, കുറ്റകരമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന നിലപാടിൽ എറണാകുളം സെൻട്രൽ പൊലീസ് വിട്ടയച്ചു. അതേസമയം വ്യാജ പ്രചാരണത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടർ പ്രതികരിച്ചു. നുണപ്രചാരണത്തിന് ഉപയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നും ഉത്തദവാദികൾക്കെതിരെ നടപടി വേണമെന്നും ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ ആവശ്യപ്പെട്ടു.