E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 04:25 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

കോടിയേരി അങ്ങനെ പറഞ്ഞത് അദ്ദേഹം സിംഹത്തെ കാണാത്തതുകൊണ്ട്: കണ്ണന്താനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

alphons-Kannanthanam-3.jpg
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് കോടിയേരി പറഞ്ഞത് അദ്ദേഹം സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണെന്ന് അൽഫോൻസ് കണ്ണന്താനം. പ്രധാനമന്ത്രി വിളിപ്പിച്ചതുകൊണ്ടാണ് അമിത് ഷാ ഡൽഹിക്കു മടങ്ങിയത്. അദ്ദേഹം പാർട്ടി അധ്യക്ഷനാണ്. ഉത്തരവാദിത്തപ്പെട്ട ചുമതലകൾ വഹിക്കുന്നയാളാണ്. ഇത്രയുമൊക്കെ കാര്യങ്ങളേ പാർട്ടിയെപ്പറ്റി തനിക്ക് അറിയൂ. കാരണം താൻ പാർട്ടിയിലെ ‘കുഞ്ഞു നേതാവാ’ണെന്നും കണ്ണന്താനം പറഞ്ഞു.

രാജ്യത്തെ 60 ശതമാനം ആളുകൾക്ക് ഇപ്പോഴും ശുചിമുറിയില്ല. കേരളത്തിലെ ആളുകളെല്ലാവരുംതന്നെ മിഡിൽക്ലാസ് ആളുകളാണ്. ശുചിമുറിയില്ലാത്തവരെപ്പറ്റി പറഞ്ഞാൽ മലയാളികൾക്ക് ആ സാഹചര്യം മനസിലാകില്ല. അതുകൊണ്ടാണ് താൻ വട്ടനാണെന്നാണു കേരളത്തിലെ ആളുകൾ ഇപ്പോൾ പറയുന്നത്. 

കള്ളക്കടത്തുകാർക്കും അവരുടെ മക്കൾക്കും മാത്രമേ മെഡിക്കൽ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് ഇന്നത്തെ സ്ഥിതി. റബറിനും മറ്റു നാണ്യവിളകൾക്കും വിലയില്ല. ഹോസ്റ്റൽ ഫീസ് ഉൾപ്പടെ മെഡിക്കൽ വിദ്യാഭ്യാസത്തിന് 75 ലക്ഷം രൂപയോളമാകും. കള്ളക്കടത്തുകാർക്കല്ലാതെ സാധാരണക്കാർക്ക് ഇക്കാലത്ത് ഡോക്ടറാകാൻ കഴിയില്ലെന്നും കണ്ണന്താനം പറഞ്ഞു. കൊച്ചിയിൽ ഓൾ കേരള സിബിഎസ്‌ഇ പ്രിൻസിപ്പൽസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.