സോളര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ നടപടിയെടുക്കുന്നത് നിയമോപദേശത്തിനുശേഷം മാത്രം. മന്ത്രിസഭ അംഗീകരിച്ചശേഷം നിയമോപദേശത്തിനായി റിപ്പോര്‍ട്ട് നിയമസെക്രട്ടറിക്ക് കൈമാറും. കമ്മിഷന് റിപ്പോര്‍ട്ട് സത്യസന്ധമാണെന്ന് വിശ്വസിക്കുകയേ ഇപ്പോള്‍ തരമുള്ളുവെന്ന് സോളര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ പ്രതികരിച്ചു.
കമ്മിഷന്‍സ് ഓഫ് എന്‍ക്വയറീസ് നിയമപ്രകാരമാണ് സോളര്‍ കമ്മിഷന് റിപ്പോര്ട്ടിന്മേലുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുക. റിപ്പോര്‍ട്ട് ഈയാഴ്ചയോ അടുത്തയാഴ്ചയോ മന്ത്രിസഭായോഗത്തില്‍ വയ്ക്കും. മന്ത്രിസഭ അംഗീകരിച്ചശേഷം നിയമോപദേശം തേടാന്‍ നിയമസെക്രട്ടറിക്ക് കൈമാറും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കേണ്ട നടപടികള്‍ നിയമസെക്രട്ടറി ശുപാര്‍ശ ചെയ്യും. ഇത് അംഗീകരിക്കണോ വേണ്ടയോ എന്ന് സര്‍ക്കാരിന് തീരുമാനിക്കാം.
നടപടി റിപ്പോര്‍ട്ട് ഉള്‍പ്പെടെ സോളര്‍ കമ്മിഷ·ന് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാനും അവസരമുണ്ട്. സര്‍ക്കാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടി കൈക്കൊള്ളുന്നില്ലെങ്കില്‍ നിയമപരമായ മറ്റ് മാര്‍ഗങ്ങളിലൂടെ മുന്നോട്ടുപോകുമെന്ന് മുഖ്യപ്രതി സരിത എസ്.നായര്‍ പ്രതികരിച്ചു.
സോളര്‍ കമ്മിഷനില്‍ വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ക്രൈംബാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും ഈ കേസുകള്‍ തുടരുമെന്നും സരിത പറഞ്ഞു. ജസ്റ്റിസ് ശിവരാജന് കമ്മിഷന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തില്‍ അല്‍ഭുതമില്ലെന്ന് ആര്.ബാലകൃഷ്ണപിള്ള പ്രതികരിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ച് നാളെ പ്രതികരിക്കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.