ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനം ജന്മനാടായ രാമപുരത്തിനും ഏറെ ആഹ്ലാദകരമായി. മധുരം പങ്കുവച്ച് നാട്ടുകാരും ബന്ധുക്കളും സന്തോഷത്തിൽ പങ്കു ചേർന്നു.
ഏറെ ആഗ്രഹിച്ചിരുന്ന മോചന വാർത്ത അപ്രതീക്ഷിതമായെത്തിയതോടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലായിരുന്നു രാമപുരത്തുകാർ. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഒത്തു ചേർന്നു. ജനപ്രതികളും വൈദികരും തങ്ങളുടെ സന്തോഷം പങ്കുവച്ചു
മോചന വാർത്ത ഏറെ ആശ്വാസകരമെന്ന് മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പ്രതികരിച്ചു , ജോസ് കെ.മാണി , വിവിധ ജനപ്രതിധികൾ എന്നിവരും ബന്ധുുക്കളെ കണ്ട് ആശംസ അർപ്പിച്ചു. മോചനത്തിനു നന്ദി പറഞ്ഞ് വെള്ളിലാപ്പള്ളിയിലുള്ള ബന്ധുവിട്ടിൽ പ്രത്യേക പ്രാർഥനയും ബന്ധുക്കൾ നടത്തി