ആലപ്പുഴ തുറവൂരില്‍ തുരുത്തില് അകപ്പെട്ട ആനയെ അറുപത് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തെത്തിച്ചു. ആന പൂര്‍ണമായും മെരുങ്ങിയെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയതോടെയാണ് പാലംകടത്തി മാറ്റി തളച്ചത്. അല്പസമയത്തിനകം ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. അതേസമയം ആനയുടെ ആക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ശാശ്വതപരിഹാരം വൈകുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു
ഈ ചെറിയ പാലം ആന കടക്കുമോ എന്നായിരുന്നു എല്ലാവരുടെയും ആശങ്ക. മുന്നിലും പിന്നിലും കാലുകള്‍ക്ക് വടംകെട്ടി എലഫെന്റ് സ്കാഡ് അംഗങ്ങള്‍ സുരക്ഷയൊരുക്കി. നാട്ടുകാര്‍ കാഴ്ചക്കാരായി. ആന നടന്നുപോകുന്ന വഴിയിലെ വാഹനങ്ങളും മറ്റും നേരത്തെ തന്നെ പൊലീസ് നീക്കം ചെയ്തിരുന്നു. രണ്ടുകിലോമീറ്ററോളം നടത്തിയ ശേഷം വളമംഗലത്ത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ വീണ്ടും തളച്ചു. ആന പൂര്‍ണമായും മെരുങ്ങിയെന്ന് ഉറപ്പായശേഷമാണ് തുരിത്തില്നിന്ന് പുറത്തെത്തിച്ചതെന്ന് വനംവകുപ്പിന്റെ ഡോകട്ര് പറഞ്ഞു
ആനയുടെ ആക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നത് വൈകുന്നുവെ്ന്ന് ആരോപിച്ച് നാട്ടുകാര്‍ രാവിലെ പ്രതിഷേധിച്ചിരുന്നു. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറുടെ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധസമരം അവസാനിപ്പി്ച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചയാണ് ലോറിയില്‍ കണ്ടുപോകവെ മുല്ലക്കല്‍ ബാലകൃഷ്ണന് എന്ന ആന തുറവൂരില്‍നിന്ന് ഇടയുകയും അനന്തന്‍കരി തുരുത്തിലേക്ക് ഒാടിക്കയറുകയും ചെയ്തത്