E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്രമന്ത്രിയായി അല്‍ഫോന്‍സ് കണ്ണന്താനം ചുമതലയേറ്റു. ടൂറിസം മന്ത്രാലയത്തിന്‍റെ സ്വതന്ത്രചുമതലയും ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയങ്ങളുടെ സഹമന്ത്രിസ്ഥാനവുമാണ് ഔദ്യോഗികമായി ഏറ്റെടുത്തത്. കേരളത്തിന്‍റെ ടൂറിസം വികസനത്തിനായി സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി. 

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഡല്‍ഹി സന്‍സദ് മാര്‍ഗിലെ ടൂറിസം മന്ത്രാലയത്തിലേക്ക് നിയുക്ത മന്ത്രിയെത്തി. ടൂറിസം സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സ്വീകരണം. തുടര്‍ന്ന് അനൗദ്യോഗിക ചര്‍ച്ച. സ്ഥാനമൊഴിയുന്ന കേന്ദ്രടൂറിസം മന്ത്രി മഹേഷ് ശര്‍മയുടെ സാന്നിധ്യത്തില്‍ മന്ത്രാലയത്തിന്‍റെ ചുമതലയേറ്റു. 

ആരാധനാലയങ്ങളുടേയും വിദ്യാലയങ്ങളുടേയും 50 മീറ്റര്‍ പരിധിക്കുള്ളില്‍ ബാറുകള്‍ അനുവദിക്കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള ക്രിസ്തീയ സഭകളുടെ ആശങ്കകള്‍, സംസ്ഥാനസര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി. 

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ്ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയങ്ങളുടെ സഹമന്ത്രിസ്ഥാനം ഏറ്റെടുത്തത്. രാവിലെ നോയ്്ഡയിലെ വീട്ടില്‍ പ്രാര്‍ഥനയ്ക്കുശേഷമാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. മകന്‍ ആദര്‍ശും കൂടെയുണ്ടായിരുന്നു.