നിതീഷിന്‍റെ രാഷ്ട്രീയ അസ്തമനമോ? തേജ്വസിയുടെ ഉദയമോ? ബീഹാറിന്‍റെ രാഷ്ട്രീയം

നിതീഷിന്‍റെ രാഷ്ട്രീയ അസ്തമനമോ  തേജ്വസിയുടെ ഉദയമോ എന്ന ചര്‍ച്ചകള്‍ സജീവമായ ബീഹാറില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയ  പോര് മുറുകുകയാണ്. ലോക്സഭയിലേക്ക്  400 സീറ്റ് കടക്കാമെന്ന് ബിജെപിയുടെ മോഹം ആദ്യഘട്ടത്തില്‍ തന്നെ പൊളിഞ്ഞെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പരിഹസിച്ചു. ആദ്യഘട്ടത്തില്‍ ബിഹാറില്‍ വോട്ടിങ് ശതമാനം കുറഞ്ഞതില്‍  ബിജെപി  ആശങ്കയിലാണ്.  

ബിഹാറില്‍  ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന  നാലു മണ്ഡലങ്ങളില്‍ 48.88  മാത്രമാണ് പോളിങ് ശതമാനം. മോദി ഗ്യാരന്‍റിയിലും നീതീഷ് കുമാറിലും വിശ്വസിച്ച് കൂടുതല്‍ പേര്‍ വോട്ട് ചെയ്യാനെത്തുമെന്ന എന്‍ഡിഎ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി ബിഹാറിലെ ശതമാന കണക്ക്.  ഏഴു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ ഇതേ വോട്ടിങ് രീതി തുടരുമോ എന്ന ആശങ്ക എന്‍ഡിഎയ്ക്കും ഇന്ത്യ മുന്നണിക്കുമുണ്ട്.  തിരഞ്ഞെടുപ്പ് പ്രാചാരണങ്ങളില്‍ എവിടെയും ആര്‍ക്കും മേല്‍ക്കൈ ഇല്ലെന്നത്  ബീഹാറിനെ പ്രവചാനീതമാക്കുന്നുണ്ട്.  മോദിയും രാഹുലുമെല്ലാം ബീഹാറില്‍ പ്രചാരണത്തില്‍ സജീവമാണെങ്കിലും നിതീഷ് കുമാറും തേജസ്വി യാദവും തന്നെയാണ് രാഷ്ട്രീയ പോരാട്ടത്തിന്‍റെ ഇരുതലയ്ക്കലുമുള്ളത്.  ആദ്യഘട്ടത്തിലെ നാലു സീറ്റുകളിലും വിജയം ഉറപ്പെന്ന് പറഞ്ഞ തേജസ്വി ,  400 സീറ്റുകള്‍  കടക്കുമെന്ന് ബിജെപിയും മോഹം ആദ്യഘട്ടത്തില്‍ തന്നെ പൊളിഞ്ഞു പോയെന്ന് കളിയാക്കി 

സാധാരണക്കാരുയും പിന്നോക്കകാരുടെയും നേതാവായ മോദിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമാണെന്ന് രവി ശങ്കര്‍ പ്രസാദ്.  ഈ വിശ്വാസം ബീഹാറിലെ 40 സീറ്റും ന്‍ഡിഎയ്ക്ക് സമ്മാനിക്കുമെന്നും ബിജെപി. പരസ്യമായി പറയാനാകില്ലെങ്കിലും  ഇന്ത്യയെ ചതിച്ച് നിതീഷ് കുമാര്‍ ഒപ്പം കൂടിയത് വിനയായതിന്‍റെ പ്രതിഫലനമാണോ വോട്ടിങ്  ശതമാനത്തിലെ കുറവെന്ന് ബിജെപിക്ക് ആശങ്കയുണ്ട്. ഇതിനെകൂടി മറികടക്കാനുള്ള പ്രചാരണ തന്ത്രങ്ങള്‍ക്കാണ്  ബീഹാറില്‍   ഇനി  ബിജെപി ലക്ഷ്യവെയ്ക്കുക 

Loksabha election 2024 bihar