ശ്മശാനത്തിന്‍റെ മതിലിടിഞ്ഞ് 5 പേര്‍ക്ക് ദാരുണാന്ത്യം; ഞെട്ടിച്ച് ദൃശ്യങ്ങള്‍ പുറത്ത്

ശ്മശാനത്തിന്റെ മതിലിടിഞ്ഞ് വീണ് അഞ്ച് പേര്‍ മരിച്ചു.  ഹരിയാനയിലെ ​ഗുരു​ഗ്രാമിലെ അർജുൻ ന​ഗറിലാണ് സംഭവം. 11 വയസുകാരിയായ പെണ്‍കുട്ടിയടക്കം നാലുപേരാണ് മതിലിനടിയില്‍പ്പെട്ട് മരിച്ചത്. സംഭവത്തില്‍ മറ്റ് മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശ്മശാനത്തിന്‍റെ മതിലിന് സമീപം കസേരയില്‍ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നവര്‍ക്ക് മേലെയാണ് മതിലിടിഞ്ഞുവീണത്. 

ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. മതിലിടിഞ്ഞ് വീഴുന്നതടക്കമുളള സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദേവി ദയാൽ(70), കൃഷ്ണന്‍ (52), മനോജ് ​ഗാബ(41), 11-കാരിയായ താനിയ എന്നിവരാണ് മരിച്ചത്. കൂട്ടത്തില്‍ മതിലിനടിയില്‍പ്പെട്ട് മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവര്‍ ശ്മശാനത്തിന് സമീപമുള്ള കോളനിയിലെ താമസക്കാരാണെന്ന് പൊലീസ് അറിയിച്ചു. 

11-yr-old Girl Among 5 Killed After Crematorium Wall Collapses