ഒഴിവാക്കിയത് കാലഹരണപ്പെട്ട വിഷയങ്ങള്‍; വിശദീകരിച്ച് എന്‍.സി.ഇ.ആര്‍.ടി

പ്രതീകാത്മക ചിത്രം

ജനാധിപത്യവും പീരിയോഡിക് ടേബിളുമടക്കമുള്ള പാഠഭാഗങ്ങള്‍ പത്താംക്ലാസിലെ പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തതില്‍ വിശദീകരണവുമായി എന്‍.സി.ഇ.ആര്‍.ടി. വിദ്യാര്‍ഥികള്‍ക്ക് കഠിനമെന്ന് തോന്നിയതും മറ്റ് സ്രോതസുകളില്‍ നിന്ന് എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതും, കാലഹരണപ്പെട്ടതും ആവര്‍ത്തിച്ച് വരുന്നതുമായ വിഷയങ്ങളാണ് പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ട്വിറ്ററില്‍ നല്‍കിയ വിശദീകരണം. യുക്തിപരമായ വിശകലനം ആവശ്യമുള്ളതിനാലാണ് ഉള്‍പ്പെടുത്താതിരുന്നതെന്നും ട്വീറ്റില്‍ പറയുന്നു. 

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പീരിയോഡിക് ടേബിളിനെ കുറിച്ചും രസതന്ത്രത്തെ കുറിച്ചും വിശദമായി പഠിക്കാനുണ്ടെന്നും അതുകൊണ്ട് പത്താംക്ലാസില്‍ ഇത് വിദ്യാര്‍ഥികള്‍ സ്വായത്തമാക്കേണ്ടതില്ലെന്നും എന്‍.സി.ഇ.ആര്‍.ടി വ്യക്തമാക്കി. ജനാധിപത്യവും വൈവിധ്യവും, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്നീ പാഠഭാഗങ്ങളാണ് പത്താംക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ നിന്നും ഒഴിവാക്കിയത്. പാഠ്യപദ്ധതി പരിഷ്കരണം കോവിഡ് കാലത്തേ ആരംഭിച്ചിരുന്നുവെന്നും പുതിയ തീരുമാനമല്ലെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെന്നും എന്‍.സി.ഇ.ആര്‍.ടി പറയുന്നു.  

NCERT on reasons for deletion of chapters from 10 textbooks