ഒറ്റയിരിപ്പിന് ഒരുകുപ്പി തീര്‍ത്തു; മദ്യപിച്ച് ലക്കുകെട്ട് കുരങ്ങന്‍; കാണുന്നവര്‍ക്ക് കടി; വിഡിയോ

മദ്യക്കുപ്പി മോഷ്ടിച്ച കുരങ്ങന്‍ പിന്നീട് എന്താകും ചെയ്യുക?. അത്തരത്തില്‍ ഒരു വിഡിയോ ആണ് വൈറലാകുന്നത്. ഒരു കുപ്പിയിലെ മദ്യം മുഴുവന്‍ കുടിച്ച് തീര്‍ത്ത കുരങ്ങന്‍ സമീപത്തുള്ള വീടുകളില്‍ കയറി അതിക്രമം നടത്തുന്നതാണ് വിഡിയോയില്‍ കാണുക. മാത്രമല്ല ആളുകളെ ആക്രമിക്കാനും ശ്രമിക്കുന്നു. പലരെയും കുരങ്ങന്‍ കടിക്കുന്നുവെന്നാണ് പരാതി.

ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം. മദ്യം അകത്താക്കിയ കുരങ്ങള്‍ സ്വബോധമില്ലാതെ കാട്ടിക്കൂട്ടുന്നത് നാട്ടുകാരെ ഭീതിയിലാക്കി. സംഭവത്തില്‍ വനംവകുപ്പ് നടപടി ആരംഭിച്ചു. കുരങ്ങനെ എത്രയും വേഗം പിടികൂടണമെന്ന് ഉത്തരവിറക്കി. 

വിഡിയോ കാണാം.