റിപ്പബ്ലിക് ഓഫ് കൈലാസയെ'പ്പറ്റി കൂടുതല്‍ വ്യക്തതയുമായി അംബാസ‍ഡര്‍

 ആള്‍ ദൈവം നിത്യാനന്ദയുടെ കൈലാസ രാജ്യത്തെപ്പറ്റി വ്യക്തത വരുത്തി പ്രതിനിധികള്‍. സ്വയം പ്രഖ്യാപിത രാജ്യമായ റിപ്പബ്ലിക് ഓഫ് കൈലാസയുടെ പ്രതിനിധിസംഘം കഴിഞ്ഞ ആഴ്ച ജനീവയില്‍ നടന്ന ഐക്യ രാഷ്ട്രസഭയു‌ടെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൈലാസയുടെ സ്ഥിരം അംബാസഡര്‍ എന്ന് പറയപ്പെടുന്ന വിജയപ്രിയ നിത്യാനന്ദയാണ് കൂ‌ടുതല്‍ വ്യക്തത വരുത്താന്‍ രംഗത്തെത്തിയത്.

നിത്യാനന്ദയെ അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ ഇന്ത്യയിലെ ഹിന്ദു വിരുദ്ധ ഘടകങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുന്നു എന്നാണ്. കൂടാതെ നിത്യാനന്ദയ്ക്കെതിരെ പീഡനക്കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. അത് വലിയ വിവാദമായതോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ ഇന്ത്യയെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ക്കിടയിലെ ഹിന്ദു വിരുദ്ധ ശക്തികള്‍ വളച്ചൊടിച്ചതാണന്നും അവര്‍ ട്വിറ്ററില്‍ അറിയിച്ചു.

അതോടൊപ്പം കൈലാസയ്ക്കും നിത്യാന്ദയ്ക്കുമെതിരെ മനപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കുന്ന ഹിന്ദു വിരുദ്ധ ശക്തികള്‍ക്കെതിരെ നടപടി എടുക്കാനും അവര്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നതും ട്വീറ്റിലുണ്ട്. കഴിഞ്ഞ ആഴ്ച്ച ജനീവയില്‍ നടന്ന യു.എന്‍ സമ്മേളനത്തില്‍ വിവാദ ആള്‍ ദൈവം നിത്യാനന്ദയ്ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൈലാസയിലെ പ്രതിനിധികള്‍ രംഗത്ത് വന്നിരുന്നു.

എന്നിരുന്നാലും ആവശ്യത്തെ അപ്രസക്തം എന്നാണ് യു.എന്‍ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തുനിന്നും മറുപടി ഒന്നും ഉണ്ടായിട്ടില്ല. കര്‍ണാടകയിലെ രാമനഗരിയില്‍ നിത്യാനന്ദയ്ക്കതിരെ പീഡനക്കുറ്റം ഉണ്ടായിരുന്നു. 2010ല്‍ അറസ്റ്റിലായെങ്കിലും 2020ല്‍ അയാള്‍ രാജ്യം വിട്ടതായി പരാതി നല്‍കിയ ഡ്രൈവര്‍ പറയുന്നു.