'ഒരു പരീക്ഷ നിങ്ങളാരെന്ന് നിര്‍വചിക്കില്ല'; മാര്‍ക്ക് കുറഞ്ഞവരെ ചേര്‍ത്ത് പി‌ടിച്ച് മോദി

അനിച്ശിതത്വങ്ങള്‍ക്കൊ‌ുവില്‍ സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ കുട്ടികള്‍ക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിച്ച് അദ്ദേഹം ചെയ്ത ‌‌‌ട്വീറ്റിലായിരുന്നു വിദ്യാര്‍ഥികളെ ചേര്‍ത്ത് പി‌‌ടിച്ചത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിജയിച്ച  എല്ലാവര്‍ക്കും അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം ഈ യുവാക്കളുടെ ആത്മാർത്ഥതയും അർപ്പണബോധവും പ്രശംസനീയമാണെന്നും കുറിച്ചു. 

മാനവികത വലിയ വെല്ലുവിളി നേരിട്‌ സമയത്താണ് ഈ വിജയം കൈവരിക്കാന്‍ അവർ  പരീക്ഷകൾക്ക് തയ്യാറെടുത്തതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പരീക്ഷ വിജയിച്ചവരെ കാത്തിരിക്കുന്ന മറ്റ് അവസരങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര വിദ്യാർത്ഥികളെ അഭിനന്ദിച്ചു. മാത്രമല്ല വിദ്യാര്‍ഥികളെ "പരീക്ഷ പോരാളികള്‍" എന്ന് വിളിക്കുകയും അവരുടെ ഉള്‍വിളികളെ പിന്തുടരാനും അവർക്ക് താൽപ്പര്യമുള്ള വിഷയങ്ങള്‍ തിരഞ്ഞെ‌ുക്കാനും പ്രോത്സാഹനം നല്‍കുകയും ചെയ്തായിരുന്നു ട്വീറ്റ്.

 "ഒരു പരീക്ഷ ഒരിക്കലും നിങ്ങൾ ആരാണെന്ന് നിർവചിക്കില്ല" മാര്‍ക്ക് കുറഞ്ഞവര്‍ക്കും പാസാകാത്തവര്‍ക്കുമായുള്ള അദ്ദേഹത്തിന്റെ സന്ദേശം ഇതായിരുന്നു.ഫലങ്ങളിൽ അതൃപ്തിയുള്ളവരെ പിന്നിലാവില്ലെന്നും ഭാവിയിൽ മികച്ച വിജയം കണ്ടെത്തുമെന്നും അദ്ദേഹം കുറിച്ചു.