'സംഘികള്‍ ബ്രിട്ടീഷ് ഏജന്‍റ്; ആളുകള്‍ മരിച്ചുവീഴുന്നു; മുഖ്യമന്ത്രി തിരക്കിലാണ്'

അസം മുഖ്യമന്ത്രി ഹിമാന്ത ബി‌‌‌‌സ്വ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് എഐഎംഐഎം മേധാവിയും എംപിയുമായി അസദുദ്ദീന്‍ ഒവൈസി. അസമിലുണ്ടായ പ്രളയത്തില്‍ 18പേര്‍ കൊലപ്പെട്ടു. ഏഴു ലക്ഷത്തിലധികം ആളുകളെ ഇത് ബാധിച്ചു. എന്നിട്ടും വിദ്വേഷം വാരിവിതറുന്നതിന്‍റെ തിരക്കിലാണ് മുഖ്യമന്ത്രിയെന്ന്  ഒവൈസി പറഞ്ഞു. സംഘപരിവാറുകാരെ ബ്രിട്ടീഷ് ഏജന്റുമാർ എന്നുപറഞ്ഞുകൊണ്ടാണ് ഒവൈസി പ്രകരിച്ചത്. സംഘികൾ ബ്രിട്ടീഷ് ഏജന്റുമാരായി പ്രവർത്തിക്കുമ്പോൾ മദ്രസകൾ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'മദ്രസകള്‍ ഇനി വേണ്ട. ഖുറാന്‍ വീട്ടില്‍ പഠിപ്പിച്ചാല്‍ മതി. ഇന്ത്യയില്‍ ആരും മുസ്‌ലിമായല്ല ജനിക്കുന്നത്. മുസ്‌ലിം കുട്ടികള്‍ മിടുക്കരാണെങ്കില്‍ അവര്‍ക്കൊരു ഹിന്ദു ഭൂതകാലമുണ്ടാകും. മദ്രസകള്‍ ഇനിയുമുണ്ടായാല്‍ ഡോക്റാകാനും എന്‍ജിനീറാകാനുമൊക്കെ കുട്ടികള്‍ക്ക് കഴിയില്ല. എല്ലാ മുസ്‌ലികളും ഹിന്ദുക്കളാണ്. ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണ്. ഒരു മുസ്‌ലിം കുട്ടി മിടുക്കരാണെങ്കില്‍ അതിന് ഉത്തരവാദി അവരുടെ ഹിന്ദു ഭൂതകാലമാണ്'- മുഖ്യമന്ത്രിയുടെ പ്രസ്താവന ഇങ്ങനെ.