2024ല്‍ മോദിയെ തോല്‍പിക്കാനാകുമോ?; പ്രശാന്ത് കിഷോര്‍ പ്ലാനുകള്‍

കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള കര്‍മപദ്ധതി പാര്‍ട്ടി േനതൃത്വത്തിന് നല്‍കിയിരുന്നു. കര്‍മ പദ്ധതി എങ്ങിനെ നടപ്പാക്കണം എന്നതിനെച്ചൊല്ലിയായിരുന്നു ഭിന്നത. ആഴത്തിലുളള ഘടനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നേതൃത്വവും കൂട്ടായ തീരുമാനവും വേണം. തന്‍റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ച ഉന്നതതല സമിതിക്ക് പാര്‍ട്ടി ഭരണഘടനപരമായി സാധുതയില്ലാത്തതിനാലാണ് കോണ്‍ഗ്രസുമായി പിരിഞ്ഞതെന്നും പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തി.  ദ് വീക്കിന് നല്‍കിയ വിശദ അഭിമുഖം കാണാം