ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് യുപിയിലെ ജേവാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. 29,560 കോടി രൂപ മുതല്‍മുടക്കിലാണ് നോയിഡ രാജ്യാന്തര വിമാനത്താവളം ഒരുങ്ങുന്നത്. സൂറിക് എയര്‍പോര്‍ട്ട് കമ്പനിക്കാണ് നിര്‍മാണകരാര്‍ ലഭിച്ചിട്ടുള്ളത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 2024ല്‍ പൂര്‍ത്തിയാക്കും. ആകെയുള്ള 4 ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ 8 റണ്‍വേകള്‍ സജ്ജമാകും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് 5 രാജ്യാന്തര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി യുപിമാറും. വ്യവസായ പാര്‍ക്കും ഫിലിം സിറ്റിയും ഹൗസിങ് സൊസൈറ്റികളും ഉള്‍പ്പെടെ നോയിഡ വിമാനത്താവളത്തിന് സമീപം വന്‍ വികസനപദ്ധികള്‍ക്കാണ് യുപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുന്‍ സര്‍ക്കാരുകള്‍ യുപിയെ ഇരുട്ടിലാക്കിയിരിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.