‘സർക്കാർ ജീവനക്കാർക്ക് സ്മാർട്ട് വാച്ച്; ഹാജറും ഡ്യൂട്ടി സമയത്തെ നീക്കവും നിരീക്ഷിക്കും’; ഹരിയാന മുഖ്യമന്ത്രി

സർക്കാർ ജീവനക്കാരുടെ ഹാജർ പരിശോധിക്കാനും ഡ്യൂട്ടി സമയത്ത് അവർ എങ്ങോട്ടൊക്കെ പോകുന്നുവെന്ന് അറിയാനും സ്മാർട്ട് വാച്ച് നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് സ്മാർട്ട് വാച്ചുകൾ നൽകാനാണ് മനോഹർ ലാൽ ഖട്ടർ ലക്ഷ്യമിടുന്നത്. വികാസ് റാലിയിലാണ് അദ്ദേഹം പുത്തൻ ആശയം വ്യക്തമാക്കിയത്.

സർക്കാർ നൽകുന്ന സ്മാർട്ട് വാച്ചുകൾ ജോലി സമയത്ത് സർക്കാർ ജീവനക്കാർ ഉറപ്പായും ധരിച്ചിരിക്കണം. ഇതിലൂടെ ഇവരുടെ ഹാജർ, ഡ്യൂട്ടി സമയത്ത് എവിടെയെല്ലാം പോകുന്നു എന്ന വിവരങ്ങൾ അടക്കം സർക്കാർ നിരീക്ഷിക്കും.ജിപിഎസ് അടിസ്ഥാനമാക്കി ഹാജർ രേഖപ്പെടുത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. സർക്കാർ ജീവനക്കാർ ഹാജർ വയ്ക്കുന്നതിൽ വൻതട്ടിപ്പ് നടത്തുന്നുവെന്ന് മുൻപ് ആക്ഷേപം ഉണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിയും ഇതിന് വഴിവച്ചു. ഇതോടെയാണ് പുത്തൻ രീതി സർക്കാർ ആലോചിച്ചുതുടങ്ങിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.