പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്ന് രാഹുൽ ഗാന്ധി. ഹാപ്പി ബെർത്ത്ഡേ, മോദി ജീ എന്ന് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ത്യയുടെ സൂര്യൻ എന്ന് വിശേഷിപ്പിച്ചാണ് സുരേഷ്ഗോപി എംപി ആശംസ നേർന്നത്. രാഷ്ട്രീയ–സാംസ്കാരിക രംഗത്ത് നിന്ന് ഒട്ടേറെ പേർ മോദിക്ക് പിറന്നാളാശംസ നേർന്നു. കോവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സേവാ സമര്പ്പണ് അഭിയാന് എന്ന പേരില്‍ 20 ദിവസത്തെ സന്നദ്ധ പരിപാടികള്‍ക്ക് ബിജെപി ഇന്ന് തുടക്കം കുറിക്കും.
ഭരണരംഗത്ത് മോദി ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കുക കൂടിയാണ് 2021ല്‍. മെഗാ വാക്സിനേഷന് ക്യാംപ് സംഘടിപ്പിക്കും. രണ്ട് ലക്ഷം ഗ്രാമങ്ങളിലായി നാല് ലക്ഷം വോളണ്ടിയര്‍മാരെ പരിശീലിപ്പിച്ച് ആരോഗ്യ സംവിധാനത്തിന് വേണ്ട സഹായം നല്‍കുമെന്ന് ബിജെപി അറിയിച്ചു. 71 സ്ഥലങ്ങളിലെ നദികള്‍ ബിജെപി പ്രവര്‍ത്തകര്‍ വൃത്തിയാക്കും. 14 കോടി ആളുകള്‍ക്ക് ഗരീബ് കല്യാണ്‍ യോജന വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കും. നവ ഭാരത് മേള എന്ന പേരില്‍ യുവമോര്‍ച്ച പ്രത്യേക സേവന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അതേസമയം, ദേശീയ തൊഴിലില്ലായ്മ ദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്.