മോദിയുടെ പിറന്നാൾ ദിനം; മെഗാ വാക്സിനേഷൻ ക്യാംപെയിനുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ പ്രത്യേക മെഗാ വാക്സിനേഷൻ നടപ്പാക്കാൻ ബിജെപി. സെപ്റ്റംബർ 17ന് ഇതുവരെയുള്ള റെക്കോർഡുകൾ മറികടക്കുന്ന വിധത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും വാക്സിനേഷനും നടത്താനാണ് പദ്ധതിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബൂത്ത്തലം മുതലുളള പ്രവര്‍ത്തകര്‍ വാക്‌സിന്‍ നല്‍കാന്‍ സഹായവുമായി മുന്നിട്ടിറങ്ങുമെന്ന് ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ വ്യക്തമാക്കി. ഇതിനാെപ്പം രണ്ട് ലക്ഷം ഗ്രാമങ്ങളിലായി നാല് ലക്ഷം വോളണ്ടിയര്‍മാരെ പരിശീലിപ്പിക്കുമെന്നും ആരോഗ്യസംവിധാനത്തിന് വേണ്ട സഹായം ഈ സംഘം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വെള്ളിയാഴ്ച 25,010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,535 പേര്‍ രോഗമുക്തി നേടി.