‘സിലണ്ടറിന് പണമില്ല; പാചകം അടുപ്പിൽ; രാജ്യത്തെ ഇന്നത്തെ അവസ്ഥ’; പ്രിയങ്ക

ഇന്ധനവില– പാചകവാതക വില എന്നിവ സാധാരണക്കാരന്റെ നടുവൊടിക്കും വിധം രാജ്യത്ത് വൻതോതിൽ വർധിക്കുകയാണ്. പ്രതിഷേധങ്ങൾ ഉയരുന്നെങ്കിലും ദിനംപ്രതിയുള്ള വില വർധനവിന് കുറവൊന്നുമില്ല.മൂന്നുമാസങ്ങൾക്ക് മുൻപ് അസമിലെ തൊഴിലാളികളുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ചയാണ് പ്രിയങ്ക ഗാന്ധി പങ്കുവച്ചിരിക്കുന്നത്.

തെയിലെ തോട്ടത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ വീട്ടിലെ അവസ്ഥയാണ് പ്രിയങ്ക ചൂണ്ടിക്കാണിക്കുന്നത്. സിലണ്ടർ വീടിന്റെ ഒരു മൂലയിലേക്ക് യുവതി മാറ്റിവച്ചിരിക്കുകയാണ്. വിറക് ഉപയോഗിച്ചാണ് ഇപ്പോൾ പാചകം. പോക്കറ്റ് കാലിയാക്കുന്ന വില വർധവുകാരണം പുതിയ സിലണ്ടർ വാങ്ങാൻ കഴിയുന്നില്ല. ഇതോടെ പാചകം അടുപ്പിലാക്കിയെന്നും ആ യുവതി പറഞ്ഞു. മൂന്നുമാസം കഴിഞ്ഞപ്പോൾ രാജ്യത്തെ പല കുടുംബങ്ങളുടെയും അവസ്ഥ ഇതാണെന്ന് പ്രിയങ്ക കേന്ദ്രസർക്കാരിനെ വിമർശിച്ച് കുറിച്ചു. വിഡിയോ കാണാം.