രാജ്യദ്രോഹക്കേസ്: ആയിഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കവരത്തി പൊലീസ് റജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ ആയിഷാ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകി. അതിനിടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും മുമ്പ് തൻറെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിലൊരാളായ പ്രതീഷ് വിശ്വനാഥൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി. തുടർന്നാണ് ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ ജൂൺ 20 ന് ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ടെന്നും കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യാനിടയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആയിഷയുടെ ആവശ്യം