രാജ്യം മുഴുവൻ വാക്സീനേഷന് വേണ്ടി വരിക 12 വർഷം; എട്ടാം വർഷം ആർജിത പ്രതിരോധം; റിപ്പോർട്ട്

രാജ്യത്തെ എല്ലാ പൗരൻമാർക്കും കോവിഡ് വാക്സീനെടുക്കുന്നതിനായി കുറഞ്ഞത് 12 വർഷം വേണ്ടി വരുമെന്ന് പഠന റിപ്പോർട്ട്. എട്ട് വർഷം കൊണ്ട് വാക്സീൻ സ്വീകരിച്ചവർ എഴുപത് ശതമാനത്തിലേക്ക് എത്തുമെന്നും അതോടെ ആർജ്ജിത പ്രതിരോധം കൈവരിക്കാനാകുമെന്നുമാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. 

നിലവിൽ 13 കോടി ആളുകൾ മാത്രമാണ് വാക്സീൻ സ്വീകരിച്ചവർ. മെയ് ഒന്നുമുതൽ പതിനെട്ട് വയസിന് മുകളിലേക്കുള്ളവർക്ക് വാക്സീൻ നൽകിത്തുടങ്ങുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

നിലവിലുള്ള വാക്സീൻ ക്ഷാമം ഉടൻ പരിഹരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കോവിഷീൽഡും കോവാക്സിനുമാണ് നിലവിൽ രാജ്യത്ത് വിതരണം ചെയ്ത് വരുന്നത്.